സ്വാഗതസംഘം സംഗമം
Friday 24 October 2025 1:22 AM IST
മുഹമ്മ: സമസ്ത 100-ാമത് വാർഷിക വിജയത്തിനായി മണ്ണഞ്ചേരി മേഖലയിൽ രൂപീകരിച്ച സ്വാഗത സംഘത്തിന്റെ സമ്പൂർണ്ണ സംഗമം നടത്തി. സ്വാഗത സംഘം ചെയർമാൻ സയ്യിദ് ത്വാഹ ജിഫ്‌രി തങ്ങൾ ഫൈസി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ജൗഹർ കോയ തങ്ങൾ ചിയാംവെളി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറൽ കൺവീനർ ടി.എച്ച്. ജഅ്ഫർ അൽ ഹാകിമി സ്വാഗതവും വർക്കിംഗ് കൺവീനർ ഇ.എ. അനീസ് റഹ്‌മാൻ നന്ദിയും പറഞ്ഞു. മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് പ്രസിഡന്റ് എസ്. മുഹമ്മദ് സാലിഹ് തെക്കേമുറി, വൈസ് പ്രസിഡൻ്റ് റഹീം നികർത്തിൽ, കിഴക്കേ മഹല്ല് സെക്രട്ടറി ഒ.എം.എ റഷീദ് ഊരാളിവീട്, സ്വാഗത സംഘം ചീഫ് കോർഡിനേറ്റർ എം. മുജീബ് റഹ്‌മാൻ, കോർഡിനേറ്റർ ഷാജഹാൻ ആപ്പൂര്, എം. നിസാമുദ്ദീൻ അൻവരി, എസ്. മുഹമ്മദ് ബഷീർ, ബഷീർ അഹ്‌മദ് ഹാജി, മാഹീൻ അബൂബക്കർ, ഷഫീഖ് കാസിം സംസാരിച്ചു.