റെസി.അസോസിയേഷൻ രൂപീകരിച്ചു

Friday 24 October 2025 1:23 AM IST

ചേർത്തല:നഗരസഭയിൽ കരുവയിൽ ഭാഗം നിവാസികൾ കരുവ റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു.വി.എസ്.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് ടി.ഷാജി വിശദീകരിച്ചു. വാർഡ് കൗൺസിലർ ഇ.കെ.മധു സംസാരിച്ചു. ഭാരവാഹികളായി വി.എസ്.സുശീലൻ (പ്രസിഡന്റ്),ടി.ഷാജി (സെക്രട്ടറി),ജയപ്രകാശ്(ഖജാൻജി),വി.കെ.സാനു(വൈസ് പ്രസിഡന്റ്),കെ. അജയൻ (ജോയിന്റ് സെക്രട്ടറി) എന്നിവരുൾപ്പെടുന്ന 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു.വി.കെ.സാനു സ്വാഗതവും കെ.അജയൻ നന്ദിയും പറഞ്ഞു.