സോഷ്യൽ ഔട്ട് റീച്ച് ശില്പശാല
Friday 24 October 2025 12:23 AM IST
ആലപ്പുഴ: ആലപ്പുഴ റവന്യൂ ജില്ലാ ബി.ജെ.പി സോഷ്യൽ ഔട്ട് റീച്ച് ശില്പശാല സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.ഷോൺ ജോർജ് ഉദ്‌ഘാടനം ചെയ്തു. നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.പി.കെ.ബിനോയ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ജില്ലാ ന്യൂനപക്ഷ മോർച്ച സെക്രട്ടറി സജു കുരുവിള സ്വാഗതവും നോർത്ത് ജില്ലാ ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് കെ.വി.ബ്രിട്ടോ നന്ദിയും പറഞ്ഞു. ന്യൂനപക്ഷ മോർച്ച സൗത്ത് ജില്ലാ പ്രസിഡന്റ് സുനിൽ ജോർജ്, നോർത്ത് ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ജെ.സെബാസ്റ്റ്യൻ , മാത്യു , വിവിധ മണ്ഡലം ഭാരവാഹികൾ ,ജില്ലാ ഭാരവാഹികൾ പഞ്ചായത്ത് ഇൻചാർജുമാർ തുടങ്ങിയവർ പങ്കെടുത്തു.