പി.ടി.പി നഗർ പാറമല ജലസംഭരണി ശുചീകരണം: ജലവിതരണം മുടങ്ങും
തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ പി.ടി.പി നഗർ പാറമല ഭൂതല ജലസംഭരണികളുടെ ശുചീകരണം നടത്തുന്നതിനാൽ തിരുമല,കരമന സെക്ഷനുകളുടെ പരിധിയിൽ നവംബർ 3നും 4നും ജലവിതരണം മുടങ്ങും.
പി.ടി.പി നഗർ,മരുതംകുഴി,കാഞ്ഞിരംപാറ,പാങ്ങോട്,വട്ടിയൂർക്കാവ്,വാഴോട്ടുകോണം,മണ്ണറക്കോണം, മേലത്തുമേലെ,സി.പി.ടി,തൊഴുവൻകോട്,അറപ്പുര,കൊടുങ്ങാനൂർ,ഇലിപ്പോട്,കുണ്ടമൺകടവ്,കുലശേഖരം,തിരുമല,വലിയവിള,പുന്നയ്ക്കാമുകൾ,തൃക്കണ്ണാപുരം,കുന്നപ്പുഴ,പൂജപ്പുര,പൈ റോഡ്,പ്രേംനഗർ, ശാസ്താനഗർ,കുഞ്ചാലുംമൂട്,മുടവൻമുഗൾ,കരമന,നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ, പ്ലാങ്കാലമുക്ക്, എസ്റ്റേറ്റ്, പൂഴിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങുന്നത്.
3ന് പൂർണമായും 4ന് ഭാഗികമായുമാകും കുടിവെള്ളം മുടങ്ങും. ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.