പരിശീലനം പൂർത്തിയായി
Friday 24 October 2025 12:02 AM IST
തൃശൂർ: വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയും വെറ്ററിനറി കൗൺസിലും സംയുക്തമായി നടത്തുന്ന വെറ്ററിനറി ഡോക്ടർമാർക്കായുള്ള പരിശീലനത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയായി. മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയിലും യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാമിലുമായി നടന്ന പരിശീലനം കന്നുകാലികളിലെ കുളമ്പ് ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ടായിരുന്നു. മൃഗസംരക്ഷണ വകുപ്പിൽ നിന്നും കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിൽ നിന്നുമുള്ള 10 ഡോക്ടർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത്. രണ്ടാം ഘട്ടത്തിലെ 'കുളമ്പ് ട്രിമ്മിംഗ്' എന്ന പ്രത്യേക വിഷയത്തിലുള്ള വിദഗ്ദ്ധപരിശീലനത്തിന് കോഴ്‌സ് ഡയറക്ടറായ ഡോ. ലൈജു എം. ഫിലിപ്പ്, കോഴ്‌സ് കോ ഓർഡിനേറ്റർമാരായ ഡോ. സൗമ്യ രാമൻകുട്ടി, ഡോ. സൂരജ് ജോസഫ് ബംഗ്ലാവൻ എന്നിവർ നേതൃത്വം നൽകി.