18 ലിറ്റർ വിദേശ നിർമ്മിത വിദേശ മദ്യവുമായി പിടിയിൽ

Friday 24 October 2025 1:38 AM IST

പഴയന്നൂർ : അനധികൃതമായി വിദേശമദ്യം കടത്തിക്കൊണ്ടുവന്ന കേസിൽ തിരുവില്വാമല സ്വദേശിയായ യുവാവിനെ പഴയന്നൂർ എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ സുജിത്താണ് (32) വിൽപ്പന ലക്ഷ്യമിട്ട് കടത്തിക്കൊണ്ടുവന്ന 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി എക്‌സൈസിന്റെ പിടിയിലായത്. പഴയന്നൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്. എ.ഇ.ഐ മീരാസാഹിബ് പി.എച്ച്., സിവിൽ എക്‌സൈസ് ഓഫീസർ പ്രവീൺ എ.ഡി. എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.