പ്രതിഷേധ ധർണ
Friday 24 October 2025 12:00 AM IST
തൃശൂർ: കാര്യാട്ടുകര മാരാർ കോൾ പടവിൽ താത്കാലിക ബണ്ട് പൊട്ടി കൃഷിയിറക്കാൻ സാധിക്കാത്ത രീതിയിൽ വെള്ളവും ചണ്ടിയും കയറിയതിൽ കെ.എൽ.ഡി.സിയുടെ അനാസ്ഥക്കെതിരെ കർഷകമോർച്ച തൃശൂർ സിറ്റി ജില്ലാ നേതൃത്വത്തിൽ കെ.എൽ.ഡി.സി തൃശൂർ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി തൃശൂർ സിറ്റി ജില്ല പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. കർഷകരെ ദുരിതത്തിലേക്ക് തള്ളി വിട്ട ഉദ്യോഗസ്ഥക്കർക്കെതിരെ നടപടിയെടുക്കണമെന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. കർഷക മോർച്ച പ്രസിഡന്റ് എ.ജി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സർജ്ജു തൊയ്ക്കാവ്, ഷൈജൻ നമ്പനത്ത് , ജനാർദ്ദനൻ കാര്യാട്ടുകര, രതീഷ് കടവിൽ, സുശാന്ത് ഐനിക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.