പ്രതിഭകളെ സ്വീകരിച്ച് ഒരുങ്ങി അറഫ
Friday 24 October 2025 12:00 AM IST
ചെറുതുരുത്തി: വിദ്യാർത്ഥികളുടെ സാംസ്‌കാരിക പ്രതിഭകളുടെ വേദിയായ തൃശൂർ സഹോദയ 2025 കലോത്സവത്തിന് അറഫാ പബ്ലിക് സ്‌കൂളിൽ തുടക്കം. ജില്ലയിലെ വിവിധ സഹോദയ സ്‌കൂളുകളിൽ നിന്നുള്ള ഏകദേശം 6000 വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. 26 വേദികളിലായി നടക്കുന്ന വിവിധ കലാപരിപാടികൾക്കായി അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ സ്‌കോർബോർഡുകൾ, 2000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഫുഡ് കോർട്ട്, വിശാലമായ പാർക്കിംഗ്, ഹെൽപ്പ് ഡെസ്‌ക്, ബാൻഡിനായി പ്രത്യേക സ്റ്റേജ്, ക്യു.ആർ കോഡ് അടിസ്ഥാനമാക്കി കാർ പാസ് സംവിധാനം, മെഡിക്കൽ വിഭാഗം, ആംബുലൻസ്, പൊലീസ് എയ്ഡ് പോസ്റ്റ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾ, 200ഓളം സന്നദ്ധ വാളണ്ടിയർമാർ, മാദ്ധ്യമ പവലിയനുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.