ചെസ് ചാമ്പ്യൻഷിപ്പ് 25, 26ന്
Friday 24 October 2025 12:00 AM IST
തൃശൂർ: തൃശൂർ ചെസ് അസോസിയേഷന്റെ നേതൃത്വത്തിൽ 25, 26 തീയതികളിൽ കോലഴി ചിന്മയ വിദ്യാലയത്തിൽ എൻ.വി. ബാലഗോപാലന്റെ സ്മരണാർത്ഥം സംസ്ഥാനതല ചെസ് ഇൻ സ്‌കൂൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും. 12 കാറ്റഗറികളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. 500 സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരിക്കും. വിജയികൾക്ക് 36,000 രൂപയുടെ കാഷ് അവാർഡും 125 ട്രോഫിയും വിതരണം ചെയ്യും. വിജയികൾക്ക് ദേശീയ തലത്തിൽ നടക്കുന്ന ചെസ് ഇൻ സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 9605993399, 7558821061. വാർത്താ സമ്മേളനത്തിൽ വിപിൻ വിജയൻ, പ്രസാദ് സുബ്രഹ്മണ്യൻ, എം ബിനി, സിബിൻ പോൾ എന്നിവർ പങ്കെടുത്തു.