മാർപാപ്പയെ ക്ഷണിച്ചു
Friday 24 October 2025 12:00 AM IST
തൃശൂർ: ലിയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. വത്തിക്കാനിലെത്തിയ സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് ബുധനാഴ്ചയാണ് മാർപാപ്പയ്ക്ക് ഭാരതസഭയുടെ പേരിൽ കത്തു നൽകിയത്. ഭാരത സഭയെക്കുറിച്ചുള്ള റിപ്പോർട്ടും കൈമാറി. ഫെബ്രുവരിയിൽ ബാംഗ്ലൂരിൽ നടക്കുന്ന സിബിസിഐ ജനറൽ ബോഡിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. മാർപാപ്പയ്ക്ക് എത്തിച്ചേരാൻ സാധിച്ചില്ലെങ്കിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർഡിനാൽ പരോളിൻ പങ്കെടുക്കണമെന്നും അറിയിച്ചു. മാർപാപ്പ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയെ നേരിൽ കാണാൻ ആവശ്യപ്പെട്ടെന്നും പറഞ്ഞു. വ്യാഴാഴ്ച മാർ ആൻഡ്രൂസ് താഴത്ത് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും.