ചടങ്ങിൽ വിട്ടു നിന്നത് നിർഭാഗ്യകരം

Friday 24 October 2025 12:00 AM IST

തൃശൂർ: രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിട്ടു നിന്ന നടപടി നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. കേരളത്തിൽ നിന്നും ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായ ആദ്യ ദളിതനായിരുന്നു കെ.ആർ. നാരായണൻ. രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നിന്നും വിട്ടുനിന്ന മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നടപടി ഇവരുടെ ദളിത് വിരുദ്ധതയാണ് പുറത്തുവന്നത്. പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്നും വിട്ടു നിന്ന ഇരുവരും പട്ടികജാതി ആദിവാസി സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.