സുവോളജിക്കൽ പാർക്ക് സന്ദർശിച്ചു

Friday 24 October 2025 12:00 AM IST

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്ക് കാണാൻ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളെത്തി. കുറ്റൂർ സ്വാശ്രയ, ചേറൂർ സെന്റ് ജോസഫ്‌സ് സ്‌പെഷ്യൽ സ്‌കൂൾ, കാര്യാട്ടുകര അംഹ, മണ്ണുത്തി സ്‌നേഹ ദീപ്തി, അത്താണി പോപ്പ് പോൾ എന്നീ സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നുള്ളവരെയാണ് സാമൂഹ്യ നീതി വകുപ്പ് പാർക്കിലെത്തിച്ചത്. മന്ത്രി കെ. രാജൻ വിദ്യാർത്ഥികളെ സ്വീകരിച്ചു. പാർക്കിന്റെ സംഘാടക സമിതി കുട്ടികൾക്കായ് ലഘുഭക്ഷണവും തയ്യാറാക്കി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിനി പ്രദീപ്കുമാർ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, സാമൂഹ്യ നീതി വകുപ്പിൽ നിന്ന് മാല രമണൻ, സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപകർ എന്നിവർ വിദ്യാർത്ഥികളോടൊപ്പം പങ്കെടുത്തു.