മാനവമൈത്രി സംഗമം ലോഗോപ്രകാശനം
Friday 24 October 2025 2:01 AM IST
തിരുവനന്തപുരം: നിശാഗന്ധി ഓഡിറ്റോറിയത്തിൽ 28ന് നടക്കുന്ന മാനവ മൈത്രി സംഗമത്തിന്റെ ലോഗോ പ്രകാശനം നടൻ മധു കണ്ണമ്മൂലയിലെ വസതിയിൽ നിർവഹിച്ചു. വിവിധ മേഖലകളിലെ
ആദ്ധ്യാത്മിക പണ്ഡിതരുടെ ഹ്രസ്വപ്രഭാഷണങ്ങൾക്കൊപ്പം സൂഫി സംഗീതം,രബീന്ദ്ര സംഗീതം, മതമൈത്രി ഗാനങ്ങൾ, നവോത്ഥാന ഗീതങ്ങൾ, തോറ്റം പാട്ട് എന്നിവ നടക്കും. ലോഗോപ്രകാശന ചടങ്ങിൽ, പ്രൊഫ.അലിയാർ, കവയിത്രി റോസ്‌മേരി, കർണാടക സംഗീതജ്ഞ അബ്രദിത ബാനർജി, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും മാനവ മൈത്രി സംഗമം ജനറൽ കൺവീനറുമായ ഡോ. പ്രമോദ് പയ്യന്നൂർ,ഗായിക അനിത ഷേക്ക്,സംവിധായക വിധു വിൻസെന്റ്, പ്രൊഫ.ശിശു ബാലൻ എന്നിവർ പങ്കെടുത്തു.