പിഎം ശ്രീ പദ്ധതി ഒപ്പിടൽ സി.പി.ഐ കടുത്ത അമർഷത്തിൽ

Friday 24 October 2025 1:02 AM IST

തിരുവനന്തപുരം : പിഎം ശ്രീയിൽ കേരളം ഒപ്പുവെച്ചെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സി.പി.ഐ നേതൃത്വം അമർഷത്തിലാണ്. മുന്നണി മര്യാദയുടെ ലംഘനമെന്ന് നേതാക്കൾ ഒന്നടങ്കം വിലയിരുത്തി. ഇതോടെയാണ് ഇന്ന് അടിയന്തര സെക്രട്ടേറിയറ്റ് യോഗം വിളിക്കാൻ തീരുമാനിച്ചത്. ഓൺലൈനായാണ് യോഗം ചേരുക.

യോഗത്തിന് ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാദ്ധ്യമങ്ങളോട് നിലപാട് വിശദീകരിക്കും. സർക്കാരിനെതിരെ തിരിയുമോ, എൽ.ഡി.എഫിന്റെ ഭാവിയെ കരുതി വിട്ടുവീഴ്ച ചെയ്യുമോ എന്നാണ് കണ്ടറിയേണ്ടത്.

പിഎം ശ്രീയിൽ ഒപ്പിട്ടെന്ന വാർത്ത ഇന്നലെ രാത്രി വന്നെങ്കിലും പരസ്യപ്രതികരണത്തിന് നേതാക്കൾ തയ്യാറായില്ല. സമരരംഗത്തേക്ക് ഇറങ്ങാൻ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫും തീരുമാനിച്ചു. ഇന്നലെ രാത്രി അടിയന്തരമായി സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ഓൺലൈനായി ചേർന്നാണ് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകാൻ എ.ഐ.എസ്.എഫ് തീരുമാനിച്ചത്. ഇടത് മുന്നണിയുടെ നയങ്ങളിൽ നിന്നുള്ള വ്യതിചലനം അംഗീകരിക്കാൻ കഴിയില്ലെന്ന് എക്സിക്യൂട്ടിവ് വിലയിരുത്തി. പിഎം ശ്രീ നടപ്പായാൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഉടലെടുക്കുന്ന ദൂര വ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ ബോദ്ധ്യമുള്ളത് കൊണ്ടാണ് കേരള ജനതയോട് പി എം ശ്രീ വിരുദ്ധ നിലപാട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞത്. ഈ നിലപാട് മയപെടുത്താൻ അനുവദിക്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് എൻ.അരുണും സെക്രട്ടറി ടി.ടി.ജിസ്‌മോനും അറിയിച്ചു.

സി.​പി.​എമ്മിന്റെ ​ധാ​ർ​ഷ്ട്യ​ത്തി​ന് വ​ഴ​ങ്ങ​രു​ത്

പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​ ​സ്വീ​ക​രി​ക്ക​രു​തെ​ന്ന​ ​മു​ൻ​ ​നി​ല​പാ​ടി​ൽ​ ​ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​സി.​പി.​ഐ.​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​നം. പ​ദ്ധ​തി​ ​സം​ഘ്​​പ​രി​വാ​ർ​ ​അ​ജ​ണ്ട​യാ​ണെ​ന്ന​ ​കാ​ര്യം​ ​മു​ൻ​നി​ർ​ത്തി​ ​പാ​ർ​ട്ടി​ക്കു​ള്ള​ ​വി​യോ​ജി​പ്പ്​​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യെ​ ​അ​റി​യി​ച്ച​താ​യി​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ്​​ ​വി​ശ്വം​ ​വ്യ​ക്​​ത​മാ​ക്കി.

അ​വ​സ​ര​വാ​ദം​ ​ന​ട​ത്തു​ന്ന​തി​നെ​ ​പി​ന്തു​ണ​യ്ക്കാ​ൻ​ ​ആ​ത്മാ​ഭി​മാ​ന​മു​ള്ള​ ​സി.​പി.​ഐ​ക്ക് ​ക​ഴി​യി​ല്ല.​ ​നി​ല​പാ​ട്​​ ​മാ​റ്റു​ന്നു​വെ​ങ്കി​ൽ​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​വി​ളി​ച്ചു​ചേ​ർ​ത്ത​ശേ​ഷം​ ​മാ​ത്ര​മേ​ ​പാ​ടു​ള്ളൂ​വെ​ന്ന് ​അം​ഗ​ങ്ങ​ൾ​ ​നി​ർ​ദേ​ശി​ച്ചു.​ ​ഈ​ ​നി​ബ​ന്ധ​ന​ ​ബി​നോ​യ്​​ ​വി​ശ്വം​ ​അം​ഗീ​ക​രി​ച്ചു.​ ​എ​ല​പ്പു​ള്ളി,​ ​ബ്രൂ​വ​റി​ ​വി​ഷ​യ​ത്തി​ൽ​ ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​ക​ടു​ത്ത​ ​നി​ല​പാ​ട്​​ ​സ്വീ​ക​രി​ച്ച​ ​നേ​തൃ​ത്വം,​ ​മു​ന്ന​ണി​ ​യോ​ഗ​ത്തി​ൽ​ ​അ​യ​യു​ക​യും​ ​സി.​പി.​എം​ ​അ​ജ​ണ്ട​ ​പാ​സാ​വു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​വു​ക​യും​ ​ചെ​യ്തി​രു​ന്നു. നേ​താ​ക്ക​ൾ​ ​അ​ട​ക്ക​മു​ള്ള​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പാ​ർ​ട്ടി​ ​വി​ട്ടു​പോ​കു​ന്ന​തി​ലും​ ​വി​മ​ർ​ശ​ന​മു​യ​ർ​ന്നു.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ത്തി​രി​ക്കെ​ ,​ ​പാ​ർ​ട്ടി​ക്ക് ​ക്ഷീ​ണ​മു​ണ്ടാ​ക്കു​ന്ന​താ​ണ് ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ.​ ​

എം.​വി.​ഗോ​വി​ന്ദ​ന് ​വി​മ​ർ​ശ​നം സി.​പി.​ഐ​യു​ടെ​ ​എ​തി​ർ​പ്പി​നെ​ക്കു​റി​ച്ചാ​രാ​ഞ്ഞ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​'​ഏ​തു​ ​സി.​പി.​ഐ​ ​'​എ​ന്ന് ​ചോ​ദി​ച്ച​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​നെ​തി​രെ​ ​അം​ഗ​ങ്ങ​ൾ​ ​ശ​ക്ത​മാ​യ​ ​രീ​തി​യി​ൽ​ ​പ്ര​തി​ക​രി​ച്ചു.​ ​ഗോ​വി​ന്ദ​ന്റേ​ത് ​വി​വ​ര​മി​ല്ലാ​യ്മ​യാ​ണെ​ന്നും​ ​ഗോ​വി​ന്ദ​ന്റെ​ ​ധാ​ർ​ഷ്ട്യ​ത്തി​നെ​തി​രെ​ ​അ​തേ​ ​രീ​തി​യി​ൽ​ ​പ്ര​തി​ക​രി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും​ ​അ​വ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് എം.​വി.​ഗോ​വി​ന്ദൻ '​ഏ​തു​ ​സി.​പി.​ഐ​ ​'​ ​എ​ന്ന് ​വി​വാ​ദ​ ​പ്ര​സ്താ​വ​ന​ ​ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​ബി​നോ​യ് ​വി​ശ്വ​ത്തോ​ട് ​പ​റ​ഞ്ഞു.​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​അ​ങ്ങ​നെ​ ​ഒ​രു​ ​വാ​ച​കം​ ​പ​റ​യു​മെ​ന്ന് ​താ​ൻ​ ​ക​രു​തു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു​ ​ബി​നോ​യ് ​പ്ര​തി​ക​രി​ച്ച​ത്.​ ​പി.​എം.​ശ്രീ​ ​വി​ഷ​യ​ത്തി​ലെ​ ​നി​ല​പാ​ട് ​അ​റി​യി​ക്കാ​ൻ​ ​എം.​വി.​ഗോ​വി​ന്ദ​നെ​ ​ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ​ഇ​ക്കാ​ര്യം​ ​ച​ർ​ച്ച​യാ​യ​ത് .