വെനസ്വേലയിൽ വിമാനം തകർന്ന് 2 മരണം
Friday 24 October 2025 7:22 AM IST
കാരക്കാസ്: വെനസ്വേലയിൽ ചെറുവിമാനം തകർന്ന് 2 മരണം. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 9.52ന് ടാചിറ സംസ്ഥാനത്തെ പാരാമില്ലോ വിമാനത്താവളത്തിലായിരുന്നു സംഭവം. പറന്നുയർന്ന പിന്നാലെ ഇരട്ട എൻജിൻ പൈപ്പർ പി.എ - 31 ടി 1 വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽ ഇടിച്ചുവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയർ പൊട്ടിയിരിക്കാമെന്ന് കരുതുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.