പാക് സേനാ മേധാവിയെ വെല്ലുവിളിച്ച് ടി.ടി.പി

Friday 24 October 2025 7:31 AM IST

കറാച്ചി: പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീറിനെ വെല്ലുവിളിച്ച് ടി.ടി.പി (തെഹ്‌രിക് - ഇ - താലിബാൻ പാകിസ്ഥാൻ). സൈനികരെ അയയ്ക്കുന്നതിനുപകരം നേരിട്ട് യുദ്ധക്കളത്തിലിറങ്ങാൻ ധൈര്യം കാട്ടണമെന്ന് ടി.ടി.പി കമാൻഡർ കാസിം വീഡിയോ സന്ദേശത്തിൽ ഭീഷണി മുഴക്കി. കാസിമിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പത്ത് കോടി പാകിസ്ഥാനി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സമീപകാലത്ത് പാകിസ്ഥാനിലുണ്ടായ നിരവധി ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദികളാണ് ടി.ടി.പി. ടി.ടി.പിയ്ക്ക് അഭയം നൽകുന്നെന്ന പേരിൽ അഫ്ഗാനിസ്ഥാനുമായി പാകിസ്ഥാൻ അടുത്തിടെ ഏറ്റുമുട്ടിയിരുന്നു.