ഇസ്രയേലിന് ട്രംപിന്റെ മുന്നറിയിപ്പ്
Friday 24 October 2025 7:33 AM IST
വാഷിംഗ്ടൺ: വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ഇസ്രയേലിനുള്ള തങ്ങളുടെ എല്ലാ പിന്തുണയും പിൻവലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കില്ലെന്ന് അറബ് രാജ്യങ്ങൾക്ക് താൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നിയമം ബാധകമാക്കുന്ന ബില്ലിന് ബുധനാഴ്ച ഇസ്രയേൽ പാർലമെന്റ് പ്രാഥമിക അംഗീകാരം നൽകിയിരുന്നു. ബിൽ ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് വിരുദ്ധമാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തുടങ്ങിയവർ കുറ്റപ്പെടുത്തി.