അസദിനെതിരെ അറസ്റ്റ് വാറണ്ട്
Friday 24 October 2025 7:33 AM IST
പാരീസ്: സിറിയൻ മുൻ പ്രസിഡന്റ് ബാഷർ അൽ-അസദിനെതിരെ പുതിയ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഫ്രഞ്ച് മജിസ്ട്രേറ്റ് കോടതി. 2013ൽ ആഭ്യന്തര യുദ്ധത്തിനിടെ രാസായുധ പ്രയോഗം നടത്തിയതിനെതിരെയാണ് നടപടി. ഇത് മൂന്നാം തവണയാണ് ഫ്രാൻസ് അസദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ സിറിയയിൽ വിമത സേന അധികാരം പിടിച്ചെടുത്തതോടെ അസദ് രാജ്യം വിടുകയായിരുന്നു. നിലവിൽ കുടുംബവുമൊത്ത് റഷ്യയിൽ അഭയംതേടിയിരിക്കുകയാണ് അദ്ദേഹം.