ഡൽഹിയിൽ ഭീകരാക്രമണ ആസൂത്രണം, ഇലക്‌ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തി; രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
Friday 24 October 2025 12:24 PM IST
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് ഐസിസ് ഭീകരരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സാഗിഖ് നഗറിലും ഭോപ്പാലിലും നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്. അറസ്റ്റിലായവരിൽ ഒരാൾ അദ്നാൻ എന്ന് പേരുള്ള ഡൽഹി സ്വദേശിയും മറ്റൊരാൾ രാജസ്ഥാൻ സ്വദേശിയുമാണ്. പ്രത്യേക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രാഥമിക അന്വേഷണത്തിൽ പ്രതികൾക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഡൽഹിയിൽ ഒരു വലിയ ഭീകരാക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇവരിൽ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. ഫിദായീൻ (ചാവേർ ഭീകരർ) ആക്രമണത്തിനായുള്ള തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടുപേർ പരിശീലനം നേടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു