മന്ദിരം നിർമ്മാണ ഉദ്ഘാടനം
Saturday 25 October 2025 12:40 AM IST
അന്തിനാട് : അന്തിനാട് ഗവ.യു.പി സ്‌കൂളിന് അനുവദിച്ച 1.58 കോടി രൂപയുടെ പുതിയ സ്‌കൂൾ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു. മന്ത്രി വി.ശിവൻകുട്ടി ഓൺലൈൻ സന്ദേശം നൽകി. കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ കെ.ജെയ്‌സൺ ജെയിംസ് റിപ്പോർട്ട് അവതരിപ്പിച്ചു. ലിസ്സമ്മ ബോസ്, ലിസ്സമ്മ ടോമി, കെ.ബി സജി, കെ.രാജ്കുമാർ, വി.എം ശിവദാസ്, വി.ടി ജോർജ്, കുര്യൻ പ്ലാത്തോട്ടം, കെ.എസ് പ്രവീൺകുമാർ എന്നിവർ പങ്കെടുത്തു. സ്മിത ഗോപാലകൃഷ്ണൻ സ്വാഗതവും, റ്റോജോ റ്റോമി നന്ദിയും പറഞ്ഞു.