ടെമ്പിൾ ഓഡിറ്റ് അഭികാമ്യം

Saturday 25 October 2025 12:40 AM IST

കോട്ടയം : ശബരിമല കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രൊഫഷണൽ തിരുട്ട് സംഘത്തിന്റെ നീരാളി പിടിത്തത്തിൽ ആണെന്ന് ബി.ജെ.പി നേതാവ് എൻ.ഹരി. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വഴിപാടിലും പർച്ചേസിലും കരാറുകളിലും എല്ലാം അഴിമതിയും പടിയുമാണ്. ഇത് കണ്ടെത്താൻ നിലവിലുള്ള പ്രഹസന അന്വേഷണത്തിന് കഴിയില്ല. ഭക്തരെ കൂടി പങ്കെടുപ്പിച്ചുള്ള ടെമ്പിൾ ഓഡിറ്റണ് അഭികാമ്യം. ഈ കവർച്ചാ സംഘത്തിന് ഒത്താശ ചെയ്യുന്നത് പാർട്ടി നിയോഗിച്ച ഒരു സംഘമാണ്. എ.കെ.ജി സെന്ററിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് ഈ സംഘം. പാർട്ടിയുടെയും നേതാക്കളുടെയും സാമ്പത്തിക വാണിജ്യ താത്പര്യങ്ങൾ സംരക്ഷിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.