ഉപജില്ല കലോത്സവം: ലോഗോ പ്രകാശനം
Saturday 25 October 2025 12:41 AM IST
വൈക്കം: നവംബർ 11 മുതൽ 14 വരെ വൈക്കം സെന്റ് തെരേസാസ് ജി.എച്ച്.എസ് സ്‌കൂളിൽ നടക്കുന്ന വൈക്കം ഉപജില്ലാ സ്‌കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ പ്രീതാ രാജേഷ് വൈക്കം എ.ഇ.ഒ ദീപ കെ. സിയ്ക് നൽകി പ്രകാശനം നിർവഹിച്ചു. ഫാ.ബെർക്കുമാൻസ് കൊടയ്ക്കൽ അദ്ധ്യക്ഷത നിർവഹിച്ചു. കൗൺസിലർമാരായ സിന്ധു സജീവൻ, ബിജിമോൾ, രാജശ്രീ വേണുഗോപാൽ, പബ്ലിസിറ്റി കൺവീനർ അബ്ദുൽ ജമാൽ , ജനറൽ കൺവീനർ മിനി അഗസ്റ്റിൻ, ജോയിൻ കൺവീനർ ആശാ സെബാസ്റ്റ്യൻ , പി.ടി.എ പ്രസിഡന്റ് എൻ.സി തോമസ് തുടങ്ങിയവർ പങ്കെടുത്തു.