ദേവസ്വം മന്ത്രി രാജിവയ്ക്കണം 

Saturday 25 October 2025 12:42 AM IST

തിരുവാർപ്പ് : ശബരിമലയിലെ സ്വർണ്ണപ്പാളികൾ നഷ്ടപ്പെട്ടതിൽ ഹൈക്കോടതി ദേവസ്വംബോർഡിനെ പ്രതിയാക്കിയ സാഹചര്യത്തിൽ ദേവസ്വം ബോർഡ് പിരിച്ചുവിട്ട് ദേവസ്വം മന്ത്രി വി.എൻ വാസവൻ രാജിവയ്ക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു. യു.ഡി.എഫ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റി നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ ഗ്രേഷ്യസ് പോൾ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജി.ഗോപകുമാർ, ബിനു ചെങ്ങളം, റൂബി ചാക്കോ, അജി കൊറ്റംപടം, കെ.സി മുരളീകൃഷ്ണൻ, വി.എ വർക്കി, സുമേഷ് കാഞ്ഞിരം,റെയ്ച്ചൽ ജേക്കബ്, ബാബു ചെറിയാൻ, ഷമീർ വളയം കണ്ടം, ബിനോയ്, സക്കീർ ചങ്ങമ്പള്ളി, സുബഹ ടീച്ചർ, സജീവ് കളരിക്കൽ, ഷുക്കൂർ വട്ടപ്പള്ളി, പ്രോമിസ് ജോൺ, കെബീർ കാഞ്ഞിരം, സോണി മണിയൻകേരി, എന്നിവർ പങ്കെടുത്തു.