ഇന്നസെന്റ് കാര്യങ്ങൾ 7ന് അറിയാം

Saturday 25 October 2025 6:11 AM IST

മന്ദാകിനി എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിമും അനാർക്കലി മരിക്കാറും ഒന്നിക്കുന്ന ഇന്നസെന്റ് നവംബർ 7ന് റിലീസ് ചെയ്യും. സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനോദ് എന്ന കഥാപാത്രമായാണ് അൽത്താഫ് എത്തുന്നത്. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രം ടോട്ടൽ ഫൺ റൈഡ് ആയിരിക്കും. സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റു സംഭവങ്ങളുമായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്നഎന്റർടെയ്നറാണ് ഇന്നസെന്റ്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥ ഷിഹാബ് കരുനാഗപ്പള്ളി, ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും .

എലമെന്റ് ഒഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി ആണ് നിർമ്മാണം. സിനിമയിൽ പ്രവർത്തിച്ച് സിനിമ പഠിക്കാൻ അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്റ് ഒഫ് സിനിമയുടെ ആദ്യ നിർമ്മാണ സംരംഭം ആണ് . ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, പി.ആർ.ഒ: ആതിര ദിൽജിത്ത്.