ദുരൂഹതകളുടെ ആമോസ് അലക്സാണ്ടർ ; ടീസർ
ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്സാണ്ടർ ടീസർ പുറത്തിറങ്ങി .ജാഫർ ഇടുക്കി ആണ് ആമോസ് അലക്സാണ്ടർ. അവതാരങ്ങൾ പിറവിയെടുക്കുന്ന ദിവസം ലോകത്തിൽ രക്തച്ചൊരിച്ചിലുകൾ ഉണ്ടാകുമെന്ന് ജാഫർ ഇടുക്കി പറയുമ്പോൾ എന്താണ് അതിനു പിന്നിൽ ആകഥാപാത്രം ഉദ്ദേശിക്കുന്നതെന്ന് ആകാംക്ഷ ജനിപ്പിക്കുന്നു.
വേഷത്തിലും, രൂപത്തിലും, അവതരണത്തിലും എല്ലാം വലിയ വ്യത്യസ്ഥത ഈ കഥാപാത്രത്തിന് നൽകുന്നു നവാഗതനായ സംവിധായകൻ അജയ് ഷാജി .സസ്പെൻസ് - ക്രൈം- ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അജു വർഗീസും ഗൗരവമാർന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവൻ ഷാജോൺ,ഡയാന ഹമീദ്, സുനിൽ സുഗത,ശ്രീജിത്ത് രവി,നാദിർഷ, അഷറഫ് പിലാക്കൽ, രാജൻ വർക്കല, അഞ്ജന അപ്പുക്കുട്ടൻ എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ, സംഭാഷണം-അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങൾ -പ്രശാന്ത് വിശ്വനാഥൻ, ഛായാഗ്രഹണം - പ്രമോദ് കെ. പിള്ള.സംഗീതം - മിനി ബോയ്. എഡിറ്റിംഗ് -സിയാൻ ശ്രീകാന്ത്. കലാസംവിധാനം - കോയാസ്' മേക്കപ്പ് - നരസിംഹ സ്വാമി.ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ. ക്രിയേറ്റീവ് ഹെഡ് - സിറാജ് മൂൺ ബീം. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.