കത്തുന്ന കണ്ണുകളുമായി ആര്യ, അനന്തൻകാട് പോസ്റ്റർ
ആളിപ്പടരുന്ന തീപ്പൊരികൾക്ക് നടുവിൽ മുഖമാകെ രക്തവും കത്തുന്ന കണ്ണുകളുമായി നിൽക്കുന്ന തമിഴ് നടൻ ആര്യ.
. മലയാളത്തിലും തമിഴിലുമായി തിരുവനന്തപുരം പശ്ചാത്തലമായി ബിഗ് ബഡ്ജറ്റിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന അനന്തൻ കാട് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്.
സെക്രട്ടേറിയറ്റും വേലുത്തമ്പി ദളവയുടെ പൂർണകായ പ്രതിമയും പോസ്റ്ററിൽ ഇടം പിടിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയവുമായി ബന്ധമുണ്ട് എന്ന സൂചനയും നൽകുന്നു. ഇന്ദ്രൻസ്, മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്. മുരളി ഗോപി ആണ് തിരക്കഥ,
'ടിയാൻ' എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിനുശേഷം ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്നു. വൻവിജയമായി മാറിയ ‘മാർക്ക് ആന്റിക്കു ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ ആണ് നിർമ്മാണം. കാന്താരയുടെ സംഗീത സംവിധായകൻ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണ്. ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, പി.ആർ.ഒ: ആതിര ദിൽജിത്ത്.