കളർ ഫുൾ പ്രഭാസ്, രാജാസാബ് പോസ്റ്റർ
കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി എത്തുന്ന പ്രഭാസിന്റെ ഹൊറർ - ഫാന്റസി ചിത്രം 'രാജാസാബിന്റെ ' കളർ ഫുൾ പോസ്റ്റർ പുറത്തിറങ്ങി. വലിയൊരു ജനസഞ്ചയത്തിന് നടുവിൽ നിൽക്കുന്ന പ്രഭാസിനെ പോസ്റ്ററിൽ കാണാം. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി രാജാസാബ്' തിയേറ്ററുകളിൽ എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ. മാരുതി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ഇരട്ടവേഷത്തിൽ പ്രഭാസ് എത്തുന്നു. പ്രഭാസിന്റെയും സഞ്ജയ് ദത്തിന്റെയും വേറിട്ട വേഷപ്പകർച്ച ട്രെയിലറിൽ ഏവരെയും വിസ്മയിപ്പിക്കുന്നു.ജനുവരി 9ന് ലോകവ്യാപകമായി തിയേറ്ററിൽ എത്തുന്ന രാജാസാബിൽ മാളവിക മോഹനൻ ആണ് നായിക. ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, റിദ്ധി കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മാണം.
വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്നു. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിന് എത്തും. പി.ആർ.ഒ.: ആതിര ദിൽജിത്ത്.