18 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മീര ജാസ്മിനും വീണ്ടും
കളങ്കാവലിൽ നായികമാരിൽ ഒരാളായി മീരയും
കളങ്കാവലിൽ നായികമാരിൽ ഒരാളായി മീരയും
ഒരേ കടലിന് ശേഷം 18 വർഷങ്ങൾ കഴിഞ്ഞ് മീര ജാസ്മിൻ വീണ്ടും മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നു. ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിലെ നായികമാരിലൊരാളാണ് മീര. പുതുമുഖങ്ങൾ ഉൾപ്പടെ 21 നായികമാരാണ് കളങ്കാവലിന്റെ ഭാഗമാകുന്നത്. രജിഷ വിജയൻ, ഗായത്രി അരുൺ, മേഘ തോമസ് തുടങ്ങിയവരെല്ലാം നായികാ നിരയിലുണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം നവംബർ 27ന് വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കും.ഏഴു മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകർ കളങ്കാവലിന് കാത്തിരിക്കുന്നത്. വിനായകൻ ആണ് മറ്റൊരു പ്രധാന താരം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ .ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസർ വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന് കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ശ്രദ്ധ നേടുന്നു. ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ. ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്.