പീഡനം: പ്രതിക്ക് 5 വർഷം കഠിന തടവും പിഴയും

Saturday 25 October 2025 1:28 AM IST

നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിന തടവിനും 60000 രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചു.നെയ്യാറ്റിൻകര അതിവേഗ കോടതി II ജഡ്ജി കെ.പ്രസന്നയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടെ തടവ് അനുഭവിക്കണം.

2022ൽ വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ,വിഴിഞ്ഞം വില്ലേജിലെ മുല്ലൂർ കടയ്ക്കുളം കോളനി പ്ലാവിള മേലെ പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ മകൻ വിഷ്ണുവാണ് (25) പ്രതി.12 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്.സന്തോഷ് കുമാർ,ലെയ്സൻ ഓഫീസർമാരായ ശ്യാമള ദേവി,ജെനിഷ് എന്നിവർ ഹാജരായി.വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.ജി.പ്രസാദായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.