കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു
Friday 24 October 2025 7:31 PM IST
കണ്ണൂർ: ആനക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ആനയിടുക്കിലെ വിത്തിന്റവിട അഫ്നാസ് (32) മുങ്ങിമരിച്ചു. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. സുഹൃത്ത് ഹാരീസിനോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപോവുകയായിരുന്നു. അഫ്നാസിനെ കാണാതായതോടെ സുഹൃത്ത് കണ്ണൂർ ടൗൺ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് അഫ്നാസിനെ കരയ്ക്കെത്തിച്ചത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാംഗ്ലൂരിൽ ടീസ്റ്റാൾ ജീവനക്കാരനായ അഫ്നാസ് മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പിതാവ്:അഹമ്മദ്, മാതാവ്: അഫ്സത്ത്, സഹോദരങ്ങൾ: അഫ്സൽ, അജ്മൽ.