പ്രൊഫ.ടി.ജെ.ചന്ദ്രചൂഡൻ പഠന ഗവേഷണവേദി

Saturday 25 October 2025 12:31 AM IST

തിരുവനന്തപുരം: ആർ.എസ്.പി അഖിലേന്ത്യ സെക്രട്ടറിയായിരുന്ന പ്രൊഫ.ടി.ജെ.ചന്ദ്രചൂഡന്റെ സ്മരണാർത്ഥം പ്രൊഫ.ടി.ജെ.ചന്ദ്രചൂഡൻ പഠന ഗവേഷണവേദി എന്ന പേരിൽ സംഘടന രൂപീകരിച്ചു. സ്റ്റാച്യു പൂർണ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കുമാരപുരം ഗോപൻ അദ്ധ്യക്ഷത വഹിച്ചു. ഇല്ലിക്കൽ അഗസ്തി, ജി.സത്യശീലൻ ആശാരി, കെ.വി.സജീവൻ, പൂന്തുറ സജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കുമാരപുരം ഗോപൻ (പ്രസിഡന്റ്), പ്രേംജിത്ത് ശർമ്മ (വൈസ് പ്രസിഡന്റ്), പൂന്തുറ സജീവ് (സെക്രട്ടറി), ബി.ഭദ്രൻ (ജോയിന്റ് സെക്രട്ടറി) എം.കെ.ചന്ദ്രശേഖരൻ (ട്രഷറർ), കെ.വി.സജീവൻ, ജി.സത്യശീലൻ ആശാരി (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.