സ്‌പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുടെ  ഒഴിവ്

Saturday 25 October 2025 12:00 AM IST

തൊടുപുഴ : നഗരസഭയിലെ പട്ടയംകവലയിൽ സ്ഥിതി ചെയ്യുന്ന സ്‌പെഷ്യൽ അംഗൻവാടിയിൽ സ്‌പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുടെ ഒഴിവിലേക്ക് പ്രവർത്തി പരിചയമുള്ളതും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ B.Ed/ D.Ed/ Diploma യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. 31ന് രാവിലെ 11 ന് നഗരസഭ ഓഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ വെള്ളിയാഴ്ച രാവിലെ 10 ന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, തിരിച്ചറിയൽ രേഖ തുടങ്ങിയ രേഖകളുമായി ഓഫീസിൽ നേരിട്ടു ഹാജരായി ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.വയസ് 18 നും 41നും ഇടയിൽ. എസ്. സി, എസ്. ടി, ഒ.ബി. സിവിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തി സമയത്ത് നഗരസഭ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.