കാർ ഡ്രൈവർക്ക് മർദ്ദനമേറ്റതായി പരാതി
Saturday 25 October 2025 11:59 PM IST
അടിമാലി: വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർക്ക് മർദ്ദനമേറ്റതായി പരാതി.കൊടുങ്ങല്ലൂർ സ്വദേശി ഷാഹുൽ ഹമീദിനാണ് മർദ്ദനമേറ്റത്.മാലി സ്വദേശികളായ സഞ്ചാരികളുമായി മൂന്നാറിൽ എത്തിയ ശേഷം തിരികെ പോകും വഴി വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ആനച്ചാൽ ടൗണിന് സമീപം വച്ച് മർദ്ദനമേറ്റുവെന്നാണ് പരാതി. സ്‌കൂട്ടറിലെത്തിയ സംഘം വാഹനത്തിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്യുകയും തുടർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും കാർ ഡ്രൈവർ പറയുന്നു.ആക്രമണത്തിൽ ഷാഹുലിന്റെ മൂക്കിന് പൊട്ടലേറ്റതിനെത്തുടർന്ന്അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ ഡ്രൈവർ പൊലീസിൽ പരാതി നൽകി.