ബാലരാമപുരം സുഹൃത് ചാരിറ്റബിൾ സൊസൈറ്റി
Saturday 25 October 2025 1:19 AM IST
ബാലരാമപുരം: കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ പ്രസിഡന്റ് എം.ഫിലോമിനയുടെയും ഉപദേശി പി.നടേശന്റെയും ഫെറോന കോഓർഡിനേറ്റർ ഷീബയുടെയും നേതൃത്വത്തിൽ അൻപതോളം പേർ ബാലരാമപുരം സുഹൃത് ചാരിറ്റബിൾ സൊസൈറ്റിയുടെ വൃദ്ധ സംരക്ഷണ മന്ദിരത്തിലെ അന്തേവാസികളെ സന്ദർശിച്ചു.സ്നേഹസംഗമം സൊസൈറ്റി പ്രസിഡന്റ് ബാലരാമപുരം അൽഫോൺസ് ഉദ്ഘാടനം ചെയ്തു.ട്രഷറർ എസ്.ഷീല,നിഡ്സ് ബാലരാമപുരം യൂണിറ്റ് സെക്രട്ടറി ജോണി എന്നിവർ പങ്കെടുത്തു.