പയ്യന്നൂരിൽ നഗരസഭ ഹരിത സംഗമം
Friday 24 October 2025 8:27 PM IST
പയ്യന്നൂർ : കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരിത സംഗമം ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.വി.സജിത, വി.ബാലൻ, സി ജയ, ടി.വിശ്വനാഥൻ, കൗൺസിലർമാരായ വി.ബാലൻ, പി.വി.സുഭാഷ്, ബി.കൃഷ്ണൻ, ഇ.കരുണാകരൻ, ഓഫീസർ പി.അപർണ്ണ, എൻജിനീയർ എ.പി.നവീൻ, സി. പ്രേംലാൽ, ടി.എസ്.പറശ്ശിൻരാജ് സംസാരിച്ചു.സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.പി.രാജേഷ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗൺസിലർമാരും ശുചിത്വ സേനാ അംഗങ്ങളും തമ്മിൽ വാർഡു തല ശുചിത്വ പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ച നടത്തി. സോഷ്യൽ ഡെവലപ്മെന്റ്മാരായ ടി.ജെ. ജെയ്‌സൺ, ടി.എം.ശ്രീജിത്ത് എന്നിവർ ക്ലാസെടുത്തു.ശുചിത്വ സേനാ അംഗങ്ങൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.