കബഡി കോർട്ട് നാടിനു സമർപ്പിച്ചു
Friday 24 October 2025 8:34 PM IST
കാഞ്ഞങ്ങാട് : ജില്ലാ പഞ്ചായത്ത് രാവണീശ്വരം ഒറവു ങ്കരയിൽ നിർമ്മിച്ച കബഡി കോർട്ട് മന്ത്രി എ.കെ.ശശീന്ദ്രൻ നാടിനു സമർപ്പിച്ചു ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.05 കോടി രൂപ ചെലവിലാണ് കബഡി കോർട്ട് നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ്, എസ്.എൻ.സരിത, കെ.മീന, കെ.കൃഷ്ണൻ മാസ്റ്റർ ഷീബ ഉമ്മർ, എം.ജി. പുഷ്പ, എം.ബാലകൃഷ്ണൻ,, പി.മിനി, എ.കൃഷ്ണൻ, പി.ദാമോദരൻ, മൂലക്കണ്ടം പ്രഭാകരൻ, എ.തമ്പാൻ, കെ.ബാലകൃഷ്ണൻ, കെ.സി മുഹമ്മദ് കുഞ്ഞി, പി.എ.ശകുന്തള, ഒ.മോഹനൻ,കെ.ദീപുരാജ്, എന്നിവർ സംസാരിച്ചു പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ സ്വാഗതവും സംഘാടകസമിതി സംഘാടകസമിതി സി.രവി നന്ദിയും പറഞ്ഞു