എം.സി എഫ് കെട്ടിടത്തിന് തറക്കല്ലിട്ടു

Friday 24 October 2025 8:36 PM IST

കാഞ്ഞങ്ങാട്: ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭയിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ (എം.സി എഫ്) പുനരുദ്ധാരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം ചെമ്മട്ടംവയൽ തൊഴിൽ കേന്ദ്രത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത നിർവഹിച്ചു. വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ഡബ്ല്യു.എം.പി പദ്ധതിയിൽ നിന്നുള്ള 96 ലക്ഷവും ശുചിത്വമിഷൻ ഫണ്ടും സംയോജിപ്പിച്ചാണ് മാലിന്യ പരിപാലന ആവശ്യങ്ങൾക്കായി ചെമ്മട്ടംവയലിൽ ഇരുനില കെട്ടിടംനിർമ്മിക്കുന്നത്.ചടങ്ങിൽ വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.വി.സരസ്വതി, കെ.ലത, കെ.അനീശൻ, കെ.പ്രഭാവതി, പി.അഹമ്മദലി, കൗൺസിലർമാരായ കെ.വി.സുശീല, എൻ.അശോക് കുമാർ, ഫൗസിയ ഷെരീഫ്, രവീന്ദ്രൻ പുതുക്കൈ, ടി.ബാലകൃഷ്ണൻ, നഗരസഭാ സെക്രട്ടറി എം.കെ.ഷിബു, കെ.എസ്.ഡബ്ല്യു .എം.പി.കാസർകോട് ജില്ലാ ഡെപ്യൂട്ടി കോർഡിനേറ്റർ കെ.വി.മിഥുൻ കൃഷ്ണൻ, ജില്ലാ സോഷ്യൽ എക്സ്പർട്ട് ഡോ.കെ.വി.സൂരജ്, ക്ലീൻ സിറ്റി മാനേജർ പി.ബൈജു തുടങ്ങിയവർ സംസാരിച്ചു.