വയലാർ അനുസ്മരണം 27ന്
Saturday 25 October 2025 2:53 AM IST
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിൽ ജോലി ചെയ്തിരുന്ന ഓഫീസർമാരുടെ കലാസാംസ്‌കാരിക സംഘടനയായ എസ്.ബി.ടി ഓർമ്മക്കൂടിന്റെ നേതൃത്വത്തിൽ വയലാറിന്റെ അൻപതാമത് ചരമവാർഷികദിനമായ 27ന് വൈകിട്ട് 5ന് കണ്ണമ്മൂല ട്രാവൻകൂർ ഹാളിൽ "ചന്ദ്രകളഭം" എന്ന പേരിൽ വയലാർ അനുസ്മരണം സംഘടിപ്പിക്കും.ഇതോടൊപ്പം വയലാർ ഗാനങ്ങൾ കോർത്തിണക്കിയ നൃത്താവിഷ്‌കാരങ്ങളും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി പി.വി.ശിവൻ അറിയിച്ചു.