വിദ്യാഭ്യാസ അവാർഡ് വിതരണം
Saturday 25 October 2025 1:20 AM IST
തിരുവനന്തപുരം: വെള്ളാള സഹോദരസമാജം അംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയ 39-ാമത് വിദ്യാഭ്യാസ അവാർഡ് വിതരണം നാളെ നടക്കും.കൈതമുക്ക് വെള്ളാള സഹോദരസമാജം ഹാളിൽ വൈകിട്ട് 3.30ന് നടക്കുന്ന പരിപാടി മുൻ ഇന്ത്യൻ അംബാസഡർ ടി.പി.സീതാറാം ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് സുരേഷ്‌കുമാർ.എൻ അദ്ധ്യക്ഷത വഹിക്കും. വി.എസ്.എസ്.സി മുൻ പ്രോഗ്രാം ഡയറക്ടർ ഡോ.എസ്.ഗീത മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി എൻ.സുനിൽകുമാർ,വൈസ് പ്രസിഡന്റ് എൻ.കൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുക്കും.