വയലാർ സാംസ്കാരിക ഉത്സവം
Saturday 25 October 2025 1:21 AM IST
തിരുവനന്തപുരം: വയലാർ രാമവർമ്മ ദശദിന സാംസ്‌കാരികോത്സവത്തിന്റെ ഏഴാംദിന സമ്മേളനം ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. വയലാർ നോവൽ പുരസ്‌കാരം നാനാ വേണുവിന് ഡോ.ജോർജ് ഓണക്കൂർ നൽകി. നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയെ ആദരിച്ചു.വയലാർ സിംഗേഴ്സിന്റെ കലാപരിപാടി,പ്രസീത ചാലക്കുടിയുടെ നാടൻപാട്ട്,സ്മിതശ്രീ നയിച്ച നൃത്തസന്ധ്യ തുടങ്ങിയവ നടന്നു. വയലാർ രാമവർമ്മ സാംസ്‌കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ,കാര്യവട്ടം ശ്രീകണ്ഠൻ നായർ,ജി.വിജയകുമാർ,മുക്കംപാലമ്മൂട് രാധാകൃഷ്ണൻ,സതി തമ്പി,ഷീല എബ്രഹാം,ഗോപൻ ശാസ്തമംഗലം,മിനി ദീപക് തുടങ്ങിയവർ പങ്കെടുത്തു.