പച്ചക്കറിത്തൈ വിതരണം

Saturday 25 October 2025 1:37 AM IST

മുഹമ്മ : കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് കൃഷിഭവനു കീഴിൽ പ്രവർത്തിക്കുന്ന കാട്ടുകട ഹരിത ലീഡർ ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് ശീതകാല പച്ചക്കറി കൃഷിക്കാവശ്യമായ തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. ഞ്ചായത്തംഗം ബി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ , വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാർ , സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈരഞ്ചിത്ത് പഞ്ചായത്തംഗങ്ങളായ പുഷ്പവല്ലി, ഫെയ്സി വി.ഏറനാട്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.പി. ദിലീപ് ചെറുവാരണം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. സുരജിത്ത് . കർമ്മസേന കൺവീനർ ജി. ഉദയപ്പൻ തുടങ്ങിയവർ പങ്കെടുത്തു.