വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പ് നൽകി
Saturday 25 October 2025 1:39 AM IST
അമ്പലപ്പുഴ: ബ്ലോക്ക് പഞ്ചായത്ത് കാക്കാഴം പാടശേഖരത്തിന് അനുവദിച്ച വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പ് പ്രവർത്തനമാരംഭിച്ചു. 85ഏക്കർ വരുന്ന പാടശേഖരത്തിൽ 30 എച്ച്. പി യുടെ പമ്പാണ് അനുവദിച്ചത്. 14 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച പമ്പ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അദ്ധ്യക്ഷയായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, അംഗം യു. എം. കബീർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അഞ്ജു, കൃഷി അസിസ്റ്റന്റ് നൂർജഹാൻ, പാടശേഖര സമിതി പ്രസിഡന്റ് ജി .രവീന്ദ്രൻ, സെക്രട്ടറി കെ. മുരളി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം വി .അനിത സ്വാഗതം പറഞ്ഞു.