ധാതുലവണ മിശ്രിതം വിതരണം

Saturday 25 October 2025 1:39 AM IST

മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകരെ പ്രോൽസാഹിപ്പിക്കുന്നതിനായി സൗജന്യമായി ഉരുക്കൾക്ക് നൽകുന്ന ധാതുലവണ മിശ്രിതത്തിന്റെയും വിരമരുന്നിന്റേയും വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വെറ്റിനറി സർജൻ ഡോ.പൗളി ശാന്തി സ്വാഗതവും സ്ഥിരം സമിതി അദ്ധ്യക്ഷ കെ. കമലമ്മ നന്ദിയും പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ഫെയ്സി വി. ഏറനാട് , സുരേഷ്, സി.കെ. ശോഭനൻ ,ജോളി അജിതൻ എന്നിവർ പങ്കെടുത്തു. പാലുൽപ്പാദനത്തിൽ പഞ്ചായത്ത് സ്വയം പര്യാപ്തതയിലേയ്ക്ക് എത്തുന്നതിനായി ക്ഷീരഗ്രാമം പദ്ധതി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.