എയർ പ്യൂരിഫയറുണ്ടോ,അന്തരീക്ഷ മലിനീകരണില്ലാതാക്കാം
Saturday 25 October 2025 12:41 AM IST
തൊടുപുഴ: വൻകിട ഫാക്ടറികളിൽ നിന്നുളള അന്തരീക്ഷ മലിനീകരണം തടയാനുളള വഴികളുമായാണ് വണ്ടന്മേട് എം.ഇ.എസ് എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർത്ഥികളായ സിയ മുഹമ്മദ് റിഷാദും ആദിത്യൻ അജേഷും സാമൂഹ്യ ശാസ്ത്രമേളയിലെത്തിയത്. ഫാക്ടറിയിൽ സ്ഥാപിക്കുന്ന എയർ പ്യൂരിഫയർ വഴി ചീത്തവായു ശേഖരിച്ച ശേഷം അത് നല്ല വായുവാക്കി പുറത്ത് വിടുന്നതാണ് രീതി. ഡൽഹിയിലടക്കമുളള നഗരങ്ങൾ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഗുരുതരമായി ഉയരുന്ന സാഹചര്യത്തിൽ ഇത് പരീക്ഷിക്കാവുന്നതാണെന്നാണ് ഈ വിദ്യാർത്ഥികളുടെ പക്ഷം. നാല് മുതൽ അഞ്ച് ലക്ഷം രൂപ ചെലവാക്കിയാൽ ഒരു ഫാക്ടറിയിൽ ഇത്തരമൊരു പ്യൂരിഫയർസ്ഥാപക്കാൻ കഴിയും. നിലവിൽ ചൈനയിൽ ഇത്തരം പ്യൂരിഫയറുകൾ വ്യാപകമാണെന്നും എന്നാൽ ഇന്ത്യയിലൊരിടത്തുമില്ലെന്നും അവർ പറഞ്ഞു.