റൺ ഫോർ യൂണിറ്റി മാരത്തോൺ
Saturday 25 October 2025 2:43 AM IST
ആലപ്പുഴ: രാജ്യത്തെ ആദ്യ ഉപപ്രധാനമന്ത്രി സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, ഒക്ടോബർ 31നു ദേശീയ ഏകതാ ദിവസ് ആചരിക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ സോഷ്യൽ പൊലീസിംഗ് ഡിവിഷൻ ‘റൺ ഫോർ യൂണിറ്റി’ എന്ന മുദ്രാവാക്യമുയർത്തി മാരത്തോൺ സംഘടിപ്പിച്ചു. സോഷ്യൽ പൊലീസിംഗ് ജില്ലാ നോഡൽ ഓഫീസർ അഡീഷണൽ എസ്.പി ജിൽസൺ മാത്യു ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എം.പി.മോഹന ചന്ദ്രൻ പങ്കെടത്തവർക്കെല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.