യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ
Saturday 25 October 2025 1:06 AM IST
ആറ്റിങ്ങൽ: രാമച്ചംവിള ബൈപ്പാസ് റോഡിൽ യുവാവിനെ ആക്രമിച്ച് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ ഒളിവിലായിരുന്ന അവസാന പ്രതിയും പിടിയിൽ. ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ പ്രശാന്തി ഭവനിൽ മാരി എന്ന ബിനുരാജ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 25നാണ് സംഭവം. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന നഗരൂർ ആൽത്തറമൂട് സ്വദേശി സാജന്റെ പക്കൽ നിന്നും 2,50,000 രൂപ കവർന്ന കേസിലെ അവസാന പ്രതിയാണിയാൾ. കേസിലെ 4 പ്രതികൾ നേരത്തെ പിടിയിലായി. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിഷ്ണു,ബിജു,സി.പി.ഒമാരായ ഷംനാദ്,അനന്ദു,ദീപു കൃഷ്ണൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.