കാൻ്റീൻ കം കൾച്ചറൽ സെന്റർ ഉദ്ഘാടനം
Saturday 25 October 2025 12:48 AM IST
കൊട്ടേക്കാട്: കോലഴി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ആട്ടോർ വനിത കാന്റീൻ കം കൾച്ചറൽ സെന്റർ ഒന്നാംഘട്ടത്തിന്റെയും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ബസ് ഷെൽറ്റർ, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, കിച്ചൺ, ഡൈനിംഗ് റൂം, വാഷ് റൂം ഉൾപ്പെടെ ആകെ 764 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിൽ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടമായി മുകളിലെ നിലയിൽ കൾച്ചറൽ സെന്റർ നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു. കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു.