ആയിഷ സിനിമയുടെ ലൊക്കേഷൻ,​ റാസൽ ഖൈമയിലെ പ്രേതകൊട്ടാരം വില്പനയ്ക്ക്

Friday 24 October 2025 11:52 PM IST

റാസൽ ഖൈമയിNZ പ്രശസ്തമായ അൽ ഖാസിമി (പാലസ് ഓഫ് മിസ്റ്ററി)​ വില്പനയ്ക്ക്. 25 മില്യൺ ദിർഹത്തിനാണ് ( ഏകദേശം 59 കോടി രൂപ)​​ കൊട്ടാരം വില്പനയ്ക്ക് വച്ചിരിക്കുന്നത്. 1985ൽ ഷെയ്ഖ് അബ്ദുൾ അസീസ് ബിൻ ഹുമൈദ് അൽ ഖാസിമിയാണ് നാലു നിലകളുള്ള ഈ കൊട്ടാരം നിർമ്മിച്ചത്. 25000 ചതുരശ്ര അടി വിസ്തൃതിയുള്ള കൊട്ടാരത്തിൽ 39 മുറികൾ ഉൾപ്പെടുന്നു. ഇസ്ലാമിക്,​ മൊറോക്കൻ,​ പേർഷ്യൻ,​ ഇന്ത്യൻ ശൈലികൾ സംയോജിപ്പിച്ചാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.

നിലവിലെ ഉടമയായ താരിഖ് അഹമ്മദ് അൽ ഷർഹാൻ കൊട്ടാരം വിൽപ്പനയ്‌ക്ക് വച്ചിരിക്കുകയാണെന്ന് സ്ഥിരീകരിച്ചു, പക്ഷേ ഒരു നിബന്ധനയുണ്ട്. വാങ്ങുന്നയാൾ എമിറാത്തി ആയിരിക്കണം. "റാസ് അൽ ഖൈമയുടെ സ്വത്ത് നിയമങ്ങൾ പ്രകാരം കൊട്ടാരം ഒരു എമിറാത്തിയുടെ പേരിൽ രജിസ്റ്റർ ചെയ്യണമെന്നാണ്. എന്റെ ലക്ഷ്യം പൂർണ്ണമായും നിക്ഷേപമാണ്. കൊട്ടാരത്തിന് സാംസ്കാരികവും ചരിത്രപരവുമായ മൂല്യമുണ്ട്, രണ്ടിനെയും വിലമതിക്കുന്ന ഒരു ഉടമയെ അത് അർഹിക്കുന്നു," താരിഖ് അഹമ്മദ് അൽ ഷർഹാൻ പറഞ്ഞു. മഞ്ജു വാര്യർ നായികയായ ആയിഷ ഇവിടെയാണ് ചിത്രീകരിച്ചത്.