ഇന്നൊവേഷൻ ചലഞ്ച്
Saturday 25 October 2025 12:54 AM IST
തൃശൂർ: ടി.എം.എയും ഹൈക്കോൺ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ഇന്നൊവേഷൻ ചലഞ്ച് 2025ന് അപേക്ഷ ക്ഷണിച്ചു. മേക്കർ, കോഡർ, ലീഡർ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 31 ആണ് അവസാന തിയതി. ഇവയുടെ അവതരണവും പ്രദർശനവും ജനുവരി 31ന് നടക്കും. 1,25,000 രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യുന്ന ചലഞ്ചിൽ ഇന്റേൺഷിപ്പ്, ഇൻകുബേഷൻ, ഐ.പി.ആർ പിന്തുണയും നൽകും. ചലഞ്ചിൽ നിന്നും തെരഞ്ഞെടുക്കുന്ന സ്റ്റാർട്ട് അപ്പുകൾക്ക് നാലു ലക്ഷം രൂപ വരെ ഇന്നോവേഷൻ ഗ്രാൻഡ് നൽകും. പത്രസമ്മേളനത്തിൽ ടി.എം.എ പ്രസിഡന്റ് സി.പത്മകുമാർ, ഹൈക്കോൺ സി.എം.ഡി ക്രിസ്റ്റോ ജോർജ്, അജിത്ത് കൈമൾ, അമിത്ത് രാമൻ, പി.ജെ.ഷാജി എന്നിവർ പങ്കെടുത്തു.