ദുബായിലിരുന്ന് സിസിടിവി നോക്കിയപ്പോൾ നാട്ടിലുള്ള വീടിന് പുറകിലൊരാൾ; കള്ളത്തരം കയ്യോടെ പൊക്കി യുവതി
Saturday 25 October 2025 8:59 AM IST
കൊല്ലം: ദുബായിൽ ഇരുന്ന് ആയൂരിലെ സ്വന്തം വീട്ടിൽ നടന്ന മോഷണം മൊബൈൽ ഫോണിലൂടെ കണ്ട് യുവതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് മോഷ്ടാവിനെ കണ്ടത്. സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബുവിനെ (55) കൊട്ടാരക്കര പൊലീസ് പിടികൂടി.
ആയൂർ കമ്പങ്കോട് മാപ്പിള വീട്ടിൽ ജേക്കബിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ജേക്കബും ഭാര്യയും കൊല്ലത്തുള്ള ബന്ധുവിന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഈ സമയം ദുബായിലുള്ള മകൾ മൊബൈൽ ഫോണിലൂടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് കള്ളനെ ലൈവ് ആയി കണ്ടത്. തുടർന്ന് നാട്ടിലുള്ള പിതാവിനെ വിവരം അറിയിച്ചു. പിന്നീട് നാട്ടുകാരും പൊലീസും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.